ശക്തമായ മഴയിലും കാറ്റിലും മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണത്. മരം നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു.