3 ഭാര്യമാരെയും 9 മക്കളെയും നന്നായി നോക്കണം, അതിനായി 36കാരൻ തെരഞ്ഞെടുത്ത വഴി മോഷണം; കയ്യോടെ പിടികൂടി പൊലീസ്

88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി. മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബാബാജാനിനെ അറസ്റ്റ് ചെയ്തതോടെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 8 കേസുകളിലെ പ്രതിയെ കിട്ടിയതായി പൊലീസ് പറഞ്ഞു. എട്ടിടത്തും താൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ബാബാജാൻ സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ കുടുംബം പോറ്റാനായാണ് പ്രതി മോഷണത്തിനിറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് ബാബാജാനി്റെ 3 ഭാര്യമാരും 9 കുട്ടികളും താമസിക്കുന്നതെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും നല്ല ബന്ധത്തിലാണ് ഇയാൾ. എല്ലാവരെയും സംരക്ഷിക്കുകയും ചെലവിന് നൽകുകയും ചെയ്യുന്നുണ്ടെന്നും ബാബാജാൻ ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...