ട്രോളി ബാഗ് വിവാദം: സിപിഎം രണ്ട് തട്ടിൽ

പാലക്കാട് ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം രണ്ട് തട്ടിൽ.ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടും പറഞ്ഞതില്‍ ഉറച്ചുനിന്ന് കൃഷ്ണദാസ്.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് ജനകീയ പ്രശ്നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ചര്‍ച്ചയാകുന്നത് പെട്ടിയുടെ നിലം നീലയാണോ എന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു എന്നതില്‍ സംശയമുണ്ടായി. വിവരം ലഭിച്ചപ്പോള്‍ പോലീസ് റെയ്ഡ് നടത്തി. അത് ഒരു സംഭവമാണ്. പക്ഷെ ഇതാണോ പാലക്കാട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്? കൃഷ്ണദാസ് ചോദിച്ചു.

ട്രോളി ബാഗ് വിവാദത്തില്‍ ആദ്യം മാധ്യമങ്ങളെ കണ്ടത് കൃഷ്ണദാസ് ആയിരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്നമാണ് ചര്‍ച്ചയാക്കേണ്ടത്. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു എന്നതും ട്രോളി ബാഗ് വിവാദങ്ങളും പോലീസ് അന്വേഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷമാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു മാധ്യമങ്ങളെ കണ്ടത്. ട്രോളി ബാഗ് വിവാദം ഉന്നയിക്കേണ്ട പ്രശ്നം തന്നെയാണ് എന്നും പരാതിയുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും ആണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണദാസ് പാലക്കാട് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചത്.

കള്ളപ്പണം എത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അത് പോലീസ് അന്വേഷിക്കും. അതില്‍ കുറ്റക്കാരെ കണ്ടെത്തണം. അവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കണം.- കൃഷ്ണദാസ് പറഞ്ഞു.

പോലീസ് മികച്ച പോലീസാണ്. അത് അവര്‍ അന്വേഷിക്കും. ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ കള്ളപ്പണം കൊണ്ടുവരുന്നുണ്ട്. കള്ളപ്പണമായി 41 കോടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എത്തിച്ചത്. അതില്‍ നാലുകോടി രൂപ ഇവിടെ എംഎല്‍എയായിരുന്ന ഇപ്പോള്‍ വടകര എംപിയായ ആള്‍ക്ക് നല്‍കി എന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയുമൊക്കെ കള്ളപ്പണം എത്തിക്കുന്നുണ്ട്. പക്ഷെ അതുമാത്രമാണോ പാലക്കാട് തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാ വിഷയം. ഇതില്‍ പാലക്കാട് സിപിഎമ്മിന് യോജിക്കാന്‍ കഴിയുന്നതല്ല. -കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

spot_img

Related articles

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന...

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...

കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ,...