ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കം; സർക്കാരിനെതിരെ ഹൈക്കോടതി

ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു.

മറുപടി നല്‍കാൻ ഉദ്യോഗസ്ഥർക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാൻ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമർശനമുന്നയിച്ചു.

ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാൻ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ ഹാജരായത്. കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥർ ഈ മാസം 29ന് വീണ്ടും ഹാജരാകണം.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...