തോട്ടഭൂമിയിൽ ഇതര കൃഷികൾ അനുവദിക്കണം; ജോസ് കെ മാണി

പാലാ  :ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി . തോട്ടഭൂമിയിൽ മറ്റു കൃഷികൾ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം .തുടർ കൃഷിയും പരിപാലനവും നടത്താത്തതിനാൽ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത് . വനമേഖലകളോട് ചേർന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളിൽ വന്യമൃഗങ്ങൾ വിവരിക്കുകയാണ്. പല തോട്ടമുടമകൾക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല.

ഇതു കാരണം സമീപപ്രദേശങ്ങളിലെ ജനവാസ മേഖലയിലുള്ളവരും വന്യജീവി ആക്രമണങ്ങൾ മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. പഴവർഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളുമടക്കമുള്ള കൃഷികൾക്കായി ഇത്തരം തോട്ടങ്ങൾ ഉപയോഗപ്പെടുത്താൻ കർഷകരെ എത്രയും വേഗം അനുവദിക്കണമെന്നും അതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം.റബ്ബർ വിലയിടിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസർക്കാരുകൾക്കാണ്.റബർ കർഷകരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ നിലവിലെ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തണം .വീണ്ടും റബർ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.സാധാരണ റബർ കർഷകരും ചെറുകിട വ്യാപാരികളും ഇതുമൂലം വീണ്ടും ബുദ്ധിമുട്ടിലായിരിക്കുന്നു.

റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ഇതിനായി പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു .കേരള കോൺഗ്രസ് എം ഏകദിന ജില്ലാ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ പാർട്ടി പാർലമെൻ്ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തി.വൈസ് ചെയർമാൻമാരായ ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,തോമസ് ചാഴികാടൻ, ഡോ. സ്റ്റീഫൻ ജോർജ്, എം എൽ എമാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ, സണ്ണി തെക്കേടം,വി.ടി. ജോസഫ് , ജോസ് ടോം,ഔസേപ്പൻ വാളിപ്ലാക്കൽ ,ഫിലിപ്പ് കുഴികളം,ബേബി ഉഴുത്തു വാൽ,സഖറിയാസ് കുതിരവേലി,ജോസഫ് ചാമക്കാല,സിറിയക്ക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ജോസ് പുത്തൻകാല, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ പ്രസംഗിച്ചു.

അഞ്ഞൂറിൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...