ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി അവസാനിച്ചു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ്

ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി ‘അവസാനിച്ചു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.ഹൗസ് സ്പീക്കർ മൈക്ക് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അയച്ച കത്തില്‍, ഏപ്രില്‍ ഏഴിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇപ്പോഴും 50,000-ത്തിലധികം യുഎസ് സൈനികർ തുടരുന്നുണ്ടെന്നും ഇറാനില്‍ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

ഫെബ്രുവരി 28ന് ആരംഭിച്ച്‌ ഏപ്രില്‍ ഏഴ് മുതല്‍ വെടിനിർത്തലില്‍ തുടരുന്ന പോരാട്ടം അവസാനിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ, യുദ്ധം തുടരാൻ പാർലമെന്‍റിന്‍റെ (കോണ്‍ഗ്രസ്) അനുമതി തേടേണ്ട അവസാന തീയതിയായ മെയ് ഒന്ന് എന്ന നിയമപരമായ കടമ്പ ട്രംപ് ഭരണകൂടം മറികടന്നു. 1973-ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരാൻ ജനപ്രതിനിധി സഭയുടെ അനുമതി നിർബന്ധമാണ്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെങ്കിലും സൈനിക നീക്കം അവസാനിച്ചതിനാല്‍ ഇനി കോണ്‍ഗ്രസിന്‍റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.എന്നാല്‍ ട്രംപിന്‍റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി.

Leave a Reply

spot_img

Related articles

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി...

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം .ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 54 പേർക്ക് പരുക്കേൽക്കുകയും 18...

യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു.മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ്...

ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍...