പഞ്ചാബ് നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഭഗവന്ത് മാൻ സർക്കാർ

പഞ്ചാബ് നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഭഗവന്ത് മാൻ സർക്കാർ.117 അംഗ നിയമസഭയില്‍ ആം ആദ്മി പാർട്ടി തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചു. 94 എംഎല്‍എമാരുടെ പിന്തുണയുള്ള എഎപിക്ക് സഭയില്‍ വ്യക്തമായ ആധിപത്യമാണുള്ളത്. ഏപ്രില്‍ 24-ന് രാഘവ് ചദ്ദ, ഹർഭജൻ സിംഗ് എന്നിവരടക്കമുള്ള ഏഴ് രാജ്യസഭാ അംഗങ്ങള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നതിനെത്തുടർന്ന് സർക്കാർ പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച്‌ മുഖ്യമന്ത്രി ഭഗവന്ത് മാൻ വിശ്വാസവോട്ട് തേടിയത്.

പാർട്ടിക്കുള്ളില്‍ വിള്ളലുണ്ടെന്ന വാർത്തകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഭരണകക്ഷിയിലെ 40-ഓളം എംഎല്‍എമാർ പാർട്ടി വിടുമെന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ വോട്ടെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ഇതോടെ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളും ശിരോമണി അകാലിദളിന് (എസ്‌എഡി) മൂന്ന് അംഗങ്ങളുമാണുള്ളത്. ബിജെപിക്ക് രണ്ട് എംഎല്‍എമാരും ബിഎസ്പിക്ക് ഒന്നും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.രാഷ്ട്രീയ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് വലിയൊരു സമ്മാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മെയ് ദിനത്തോടനുബന്ധിച്ച്‌ സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 15 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് വേതന വർദ്ധനവ് നടപ്പിലാക്കുന്നത്.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...