ട്വന്റി20 ലോക കപ്പ്; ഇന്ത്യ സെമിയിൽ

ട്വന്റി20 ലോക കപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയവുമായി സെമിയിൽ.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ (41 പന്തിൽ 92 റൺസ്) സംഹാരതാണ്ഡവവും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ (4 ഓവറിൽ 2ന് 24) സ്പിൻ മാജിക്കും കണ്ട സൂപ്പർ 8 മത്സരത്തിൽ, 24 റൺസ് ജയവുമായി ഇന്ത്യ സെമിഫൈനലിൽ കടന്നു. സൂപ്പർ 8ൽ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായാണ് ഇന്ത്യയുടെ സെമി പ്രവേശം. തോൽവിയോടെ ഓസ്ട്രേലിയയുടെ സെമി സാധ്യത മങ്ങി.

സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 205. ഓസ്ട്രേലിയ 20 ഓവറിൽ 7ന് 181. വെടിക്കെട്ട് ഇന്നിങ്സുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച രോഹിത്താണ് പ്ലെയർ ഓഫ് ദ് മാച്ച്. 27ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന...

‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം...

ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്; താരമായി സഞ്ജു

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...