നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു.കണ്ണൂർ മലയാംപടിയില്‍ പുലർച്ചെ നാലിനുണ്ടായ അപകടത്തില്‍ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവില്‍ വെച്ചാണ് ബസ് മറിഞ്ഞത്.
അപകട സമയത്ത് ബസില്‍ 14 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒൻപതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.