പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.അപകടത്തിൽ പെട്ടത് പുതുനഗരം സ്വദേശി കാർത്തിക്ക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഇരുവരും പ്ലസ്റ്റു വിദ്യാർഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു. കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. വിദ്യാർത്ഥികൾക്കായി പോലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തുകയാണ്. ചിറ്റൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

