മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം. ഏറ്റുമാനൂർ പേരൂർ പാറേക്കടവിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കരക്കടിഞ്ഞത്.ആറ്റിലൂടെ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാർ പള്ളിക്കുന്ന് ഭാഗത്താണ് ആദ്യം കണ്ടത്.പിന്നീട് മൃതദേഹം താഴ്ന്നുവെങ്കിലും പാറേക്കടവ് ഭാഗത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി.ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.സമീപ ദിവസങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ കാണാതായവരുടെ കേസുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട്...

സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് അക്ഷര നഗരിയിൽ കൊടി ഉയരും. സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള...

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ്...