വ്യാജവാർത്തകൾക്ക് ഏഴുവർഷംവരെ ജയിൽ; കർണാടകത്തിൽ നിയമനിർമാണം വരുന്നു

സാമൂഹിക മാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷയും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ കർണാടകത്തിൽ നിയമനിർമാണം വരുന്നു. ഇതിനുള്ള കരട് ബിൽ തയ്യാറായി. കർണാടക ‘മിസിൻഫർമേഷൻ ആൻഡ് ഫെയ്ത് ന്യൂസ് (പ്രൊഹിബിഷൻ )ബിൽ 2025’ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ രണ്ടരവർഷം തടവും പിഴയും ലഭിക്കും. ഇതിന് സഹായിക്കു ന്നത് രണ്ടുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും. നിയമം നടപ്പാക്കാൻ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നൽകും. വ്യാജവാർത്തകൾ, സ്ത്രീ വിരുദ്ധമായതുൾപ്പെടെയുള്ള അധിക്ഷേപ പോസ്റ്റുകൾ, സനാതന ചിഹ്നങ്ങളെ അവഹേളിക്കു ന്നതും, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ അതോറിറ്റി തടയും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...