എസ്‌ഐആർ ജോലികള്‍ക്ക് വിദ്യാർഥികളെ ഉപയോഗിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ വി. ശിവൻകുട്ടി

സംസ്ഥാനത്തെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട ജോലികള്‍ക്ക് വിദ്യാർഥികളെ ഉപയോഗിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിഎൻ.എസ്.എസ്, എൻ.സി.സി. വോളന്റിയർമാരായ വിദ്യാർഥികളെ തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം വിദ്യാർഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ സ്‌കൂളുകളില്‍ അധ്യയനം പൂർണതോതില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പരീക്ഷകള്‍ അടുത്തിരിക്കെ, 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസ്സുകളില്‍ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശ നിയമം (RTE) അനുസരിച്ച്‌ വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും എൻ.എസ്.എസ്, എൻ.സി.സി. എന്നിവ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളില്‍ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികള്‍ക്കും ഫീല്‍ഡ് വർക്കുകള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ പ്രവർത്തിക്കുന്ന 5,626 പേരെയാണ് ബൂത്ത് ലെവല്‍ ഓഫിസർമാരായി (BLO) നിയോഗിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...