ലഹരി ഉപയോഗിക്കുന്നവരെ DYFI നിലനിർത്താറില്ല, മലയാളം സിനിമകളില്‍ വയലന്‍സ് കൂടുതൽ, അത്തരം സിനിമകള്‍ 100 കോടി കടക്കുന്നു’: വി കെ സനോജ്

മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിൻ നടക്കുന്നു. പുതിയ സാഹചര്യത്തിൽ അത് വിപുലമാക്കണം എന്ന് അലോചിക്കുന്നു. ലഹരി ലഭ്യത എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിക്കണമെന്നും വി കെ സനോജ് വ്യക്തമാക്കി.25000 യൂണിറ്റുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കണം. കായിക മേഖലകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നു. യുവാക്കൾക്ക് ഇടയിലെ അക്രമ വാസന, അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. അക്രമം ആഘോഷിക്കപ്പെടാൻ പാടില്ല. അക്രമങ്ങൾ ആഘോഷിക്കപ്പെടുന്നത് എങ്ങനെ എന്ന് പരിശോധിക്കണം. ലഹരി ഉപയോഗം രക്ഷിതാക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. സിനിമകളും സ്വാധീനിക്കപ്പെടുന്നുവെന്നും സനോജ് വിമർശിച്ചു.ലഹരി ഉപയോഗിക്കുന്നവരെ ഡിവൈഎഫ്ഐ സംഘടനാ ഭാരവാഹിത്വത്തിൽ നിലനിർത്താറില്ല. മലയാളം സിനിമകളില്‍പോലും വയലന്‍സ് പ്രോത്സാഹനം കൂടുതലാണ്. അത്തരം സിനിമകള്‍ നൂറുകോടി ക്ലബ് കടക്കുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം.മലയാളത്തില്‍ പോലും ഇറങ്ങുന്ന സിനിമകളില്‍ എത്രമാത്രം ക്രൈം ആണ് കടന്നുവരുന്നത്. അതെല്ലാം സ്വീകരിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നു. അതിഭീകരമായി വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നു. അത്തരം സിനിമകള്‍ നൂറ് കോടി ക്ലബിലേക്ക് കടക്കുന്നു. പൊലീസ് എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് പരാജയം എന്ന് പറയാൻ കഴിയില്ല. ജനകീയ യുദ്ധത്തിന് തയ്യാറെടുക്കുക എന്നതാണ് ചെയ്യാനുള്ളതെന്നും സനോജ് വ്യക്തമാക്കി

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....