ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; ലാവയിൽ വെന്തുരുകി വീടുകൾ, മരണം 9

കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ (രണ്ട് മൈൽ) ചുറ്റളവിൽ ലാവയും പാറകളും അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും നിരവധി വീടുകൾ കത്തിനശിക്കുകയും ചെയ്തിരുന്നു.ലാവയൊഴുക്കിൽ തടി കൊണ്ട് നിർമിച്ച വീടുകൾക്കാണ് തീ പിടിച്ചത്. തീയിൽ വെന്ത പാറകളും കല്ലുകളും വന്ന് പതിക്കുകയും ചെയ്തു. പ്രദേശത്ത് ചിലപ്പോൾ വെള്ളപ്പൊക്കം പോലെ ലാവ അടിഞ്ഞുകൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സ്‌ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. കനത്ത മഴയും ശക്തമായ ഇടിമിന്നലും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്ന് ഇവരെ സുരക്ഷിതമായി ഗർത്തത്തിൽ നിന്ന് 20 കിലോമീറ്റർ (13 മൈൽ) അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സെൻ്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ (പിവിഎംബിജി) വക്താവ് ഹാദി വിജയ പറഞ്ഞു.

Leave a Reply

spot_img

Related articles

വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും

ശ്രീനാരായണ ഗുരു സ്മരണയില്‍ വത്തിക്കാനില്‍ നടക്കുന്ന സർവ്വമത സമ്മേളനത്തിൽ ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആശിർവാദം നൽകും.ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍...

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും...

കാര്‍ പാലത്തില്‍ നിന്ന് വീണ് മരണം:ഗൂഗിള്‍ അന്വേഷണം പ്രഖ്യാപിച്ചു

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ...

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ്‌ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ച കേസും...