സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് വേറെ ധാരണയില്‍ അല്ലെന്നും ആവശ്യമായ ട്രെയിങ് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന് വിശദീകരിച്ചു. ട്രെയിനിങ്ങിലൂടെ നല്ല സിനിമകള്‍ ഉണ്ടാകണം. അതിന് ട്രെയിങ് കൊടുക്കുമെന്ന് താന്‍ പറഞ്ഞു. സിനിമ എടുക്കാന്‍ നല്ല പണം വേണം. അതിനാണ് സര്‍ക്കാര്‍ ഒന്നരക്കോടി കൊടുക്കുന്നതെന്നും നാല് സിനിമകള്‍ ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

