എംസി റോഡിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന: പഴകിയ ഭക്ഷണവും മത്സ്യവും പിടികൂടി

എംസി റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും പാചകാവശ്യത്തിനായി സൂക്ഷിച്ചിരുന്ന മോശം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. പ്രദേശത്തെ പ്രമുഖ സ്ഥാപനങ്ങളായ ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കൻ്റെ തട്ടുകട, സൺറൈസ്, എസ് എൻ, രാജധാനി എന്നീ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. ഹോട്ടലുകളിൽ നിന്ന് ഉപയോഗശൂന്യമായ 50 കിലോയോളം പഴകിയ മത്സ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ...

റൂട്ട്സ് ആൻഡ് റോഡ്സിന്റെ കോട്ടയം പൈതൃക യാത്ര ഓഗസ്റ്റ് 27-ന്

കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി 'റൂട്ട്സ് ആൻഡ് റോഡ്സ്' ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. 'ആധുനിക കോട്ടയത്തിന്റെ ശില്പി'...

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്.എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ്...

തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ...