ചെന്നൈയിൽ യുവതിയ്ക്ക് നേരെ പശുവിന്റെ ആക്രമണം ,കൊട്ടൂർ ബാലാജി നഗറിലാണ് സംഭവം.റോഡിലൂടെ കുട്ടിയുമായി നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പശു അപ്രതീക്ഷിതമായി തിരിയുകയും കൊമ്പിൽ കുത്തിയെറിയുകയുമായിരുന്നു.എതിർ ദിശയിൽ വന്ന പശു ഒരു പ്രകോപനവും കൂടാതെയാണ് യുവതിക്ക് നേരെ പാഞ്ഞടുത്തത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെയും സ്ത്രീയുടെയും ആരോഗ്യ നില തൃപ്തികരമാണ്.