രാമപുരത്തിന് സമീപം കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം

പാലാ രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം. കോട്ടയം തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്. സുഹൃത്ത് നീതുവിന് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന വേളൂർ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മെഡിക്കൽ റെപ്രസൻ്റേറീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു.രാമപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...