ഇന്ത്യക്കാർക്ക് യുകെയിൽ ജോലിയും താമസവും; യങ് പ്രഫഷനൽസ് സ്കീമിലേക്ക് അപേക്ഷിക്കാം

ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അവസരം. യുകെ-ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വഴിയാണ് ഈ അവസരം ഒരുങ്ങുന്നത്. ഇത്തവണ 3000 ഇന്ത്യക്കാർക്കാണ് രണ്ടു വർഷത്തോളം യുകെയിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം ലഭിക്കുന്നത്.“ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഇടയിൽ നമ്മുടെ രാജ്യങ്ങളെക്കുറിച്ച് ഒരു ആധുനിക അവബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന മികച്ച പരിപാടിയാണ് യങ് പ്രഫഷനൽസ് സ്കീം. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ പറഞ്ഞു.“യുകെയിൽ രണ്ട് വർഷം വരെ ജീവിക്കാനും യാത്ര ചെയ്യാനും പഠിക്കാനും ജോലി ചെയ്യാനും യങ് പ്രൊഫഷണലുകൾ സ്കീം സവിശേഷ അവസരം നൽകുന്നു. കർണാടകയിലെയും കേരളത്തിലെയും യുവാക്കളെ ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. ലോകോത്തര വിദ്യാഭ്യാസം മുതൽ അതിശയകരവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങൾ വരെ യുകെ വാ​ഗ്​ദാനം ചെയ്യുന്നു” ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....