ലോക കപ്പ് യോഗ്യത: വിജയം മാത്രം ലക്ഷ്യമിട്ട് അര്‍ജന്റീനയും ബ്രസീലും നാളെയിറങ്ങുന്നു

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ വീണ്ടും ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരക്ക് ആണ് അര്‍ജന്റീനയുടെ മത്സരം. പെറുവാണ് എതിരാളികള്‍. പുലര്‍ച്ചെ 6.15 ന് ബ്രസീല്‍ ഉറുഗ്വായെയും നേരിടും.പരാഗ്വായില്‍ നിന്നേറ്റ 2-1 സ്‌കോറിലുള്ള തോല്‍വി അര്‍ജന്റീനക്കും വെനസ്വേലയോട് സമനില വഴങ്ങേണ്ടി വന്നത് ബ്രസീലിനും തിരിച്ചടി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ലോക കപ്പ് യോഗ്യത മത്സരങ്ങള്‍. ഇരു ടീമുകള്‍ക്കും നാളെത്തെ മത്സരം നിര്‍ണായകമായിരിക്കും.പരിക്കിന്റെ പിടിയിലാണ് അര്‍ജന്റീന ടീം. പ്രതിരോധനിരയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ജര്‍മ്മന്‍ പെസല്ല, മുന്നേറ്റനിരക്കാരന്‍ നിക്കോളാസ് ഗോണ്‍സാലസ് എന്നിവര്‍ക്ക് പിന്നാലെ പ്രതിരോധ നിര താരങ്ങളായ ക്രിസ്ത്യന്‍ റൊമേറോ, നെഹുവല്‍ മോളീന, നിക്കോളാസ് ടഗ്‌ളിയാഫിക്കോ എന്നിവരെയും പരിക്കുകള്‍ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ മധ്യനിരയില്‍ വരുന്നതോടൊപ്പം മുന്നേറ്റ നിരയില്‍ നായകന്‍ ലിയോണല്‍ മെസ്സി, ജൂലിയന്‍ അല്‍വാര

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...