യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്.ഫൈനലില്‍ യുഎസിന്‍റെ ടെയ്ലര്‍ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്.

ലോക ഒന്നാം നമ്പര്‍ താരമായ യാനിക് സിന്നറിന്‍റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തില്‍ തന്നെ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടവും താരം വിജയിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് യാനിക് സിന്നർ യുഎസ് ഓപ്പണ്‍ ഫൈനലില്‍ വിജയിച്ചത് . സ്കോര്‍ (6-3,6-4,7-5).

ആവേശം നിറഞ്ഞ ഫൈനലില്‍ ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി (6-3). അടുത്ത സെറ്റില്‍ കടുത്ത മത്സരമുണ്ടായെങ്കിലും 6-4 എന്ന സ്കോറിന് യാനിക് തന്നെ സെറ്റ് പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ യുഎസ് താരം ഫ്രിറ്റ്സ് ഒരു ഘട്ടത്തില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, 7-5 എന്ന സ്കോറോടെ മൂന്നാം സെറ്റും പിടിച്ചെടുത്ത് യാനിക് സിന്നർ കിരീടം സ്വന്തമാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...