മേഘാലയയുടെ സൗന്ദര്യം ഇനി ‘പറന്ന്’ കാണാം! സംസ്ഥാനത്ത് ആദ്യമായി റോപ്പ്‌വേ വരുന്നു

മേഘാലയയിൽ ആദ്യമായി റോപ്പ്‌വേ ഒരുങ്ങുന്നു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് റോപ്പ്‌വേ യാഥാർത്ഥ്യമാകുന്നത്. ഷില്ലോങ്ങിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള റോപ്പ്‌വേ ഉടൻ തന്നെ പ്രവർത്തന സജ്ജമാകും. മലയോര മേഖലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സന്ദർശകർക്ക് വിവിധ കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുമെന്നതാണ് റോപ്പ്‌വേയുടെ പ്രധാന സവിശേഷത.റോപ്പ്‌വേയുടെ വരവ് മദൻ ലബാനെ ഷില്ലോങ് കൊടുമുടിയുമായി ബന്ധിപ്പിക്കും. ഏകദേശം 2.1 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോപ്പ്‌വേയുടെ നിർമ്മാണത്തിനായി 175 കോടി രൂപയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ പ്രധാന നിക്ഷേപങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2025 ജനുവരി 16 ന് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് റോപ്പ്‌വേ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പ്രശസ്ത ഫ്രഞ്ച് കമ്പനിയായ പൊമഗൽസ്‌കി എസ്‌എയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മേഘാലയ റോപ്പ്‌വേ ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുക.റോപ്പ്‌വേ പദ്ധതിയുടെ വരവ് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ വിനോദസഞ്ചാരികൾ എത്തുമ്പോൾ പ്രാദേശിക കച്ചവടക്കാർക്ക് അത് പ്രയോജനമാകും. ബിസിനസ് വർധിക്കും. റോപ്പ്‌വേയും അനുബന്ധ പദ്ധതികളും യാഥാർത്ഥ്യമാകുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. റോപ്പ്‌വേയ്ക്ക് പുറമെ, വിനോദസഞ്ചാര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മാവ്‌ഡോക്ക് വ്യൂപോയിന്റിൽ ഇക്കോ-ടൂറിസം റിസോർട്ടുകളും സ്കൈവാക്കും വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....