ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബി ജെ പിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി

ഖർഗെയെയും രാഹുലിനെയും ചിത്രത്തിലൂടെ അപമാനിച്ചു; ബി ജെ പിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ച ബി ജെ പിക്കെതിരെ നിയമനടപടി.

കേരള ബി ജെ പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റ് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ഡി ജി പിക്ക് പരാതി നൽകി.കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും മതസ്പർദ്ധ വളർത്താനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.രാജീവ് ചന്ദ്രശേഖർ എം എൽ എക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തില്‍ ചിത്രം പങ്കുവെച്ചുവെന്നും ഇത് കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനും വിശ്വാസത്തിനും കളങ്കമേല്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.സമാധാന അന്തരീക്ഷത്തില്‍ ജീവിച്ചുവരുന്ന കേരളത്തിലെ ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന വാക്കുകളും ചിത്രവുമാണ് ഫേസ്ബുക്കിലൂടെ ഇവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇതുവഴി സംസ്ഥാനത്ത് വര്‍ഗീയസ്പര്‍ദ്ധ ഉണ്ടാക്കുകയും വര്‍ഗീയവിത്ത് മുളപ്പിച്ച് ജനങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ, ചേരിതിരിവ് എന്നിവ ഉണ്ടാക്കുന്നതിനുള്ള ഗൂഢ ശ്രമവുമാണ് നടത്തുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനങ്ങളില്‍ ചേരിതിരിവും മതപരമായ വര്‍ഗീയതയും ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റില്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.പരാതിക്കാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം.ഞായറാഴ്ച രാത്രിയാണ് ആളുകൾ ചേരി തിരിഞ്ഞ് അടിച്ചത്.ഓഡിറ്റോറിയത്തിന് പുറത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.വാക്കുതർക്കം പിന്നീട്...

കത്ത് എഴുതി വച്ച് കാണാതായ വയോധിക കായലിൽ ചാടിയെന്ന് സംശയം

കത്തെഴുതിവച്ച് വയോധിക കായലിൽ ചാടിയെന്ന് സംശയം.കൃഷ്ണവിലാസം തൊപ്പ് വീട്ടിൽ പൊന്നമ്മ (65) നെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് വീട്ടിൽ നിന്ന് കാണാതെ...

പ്രിയദർശിനി പദ്ധതി; ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.2025 ജൂണ്‍ 15...

മെസ്സി വിവാദം: അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ...