മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയിരിക്കുയാണ് ടീം ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ശ്രീ ഗോകുലം മൂവിസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

