അടി പേടിച്ച് 17 -ാം നിലയിൽ നിന്നും ചാടിയ നായ ചത്തു, പിന്നാലെ വാച്ച്മാനെ തല്ലി സൊസൈറ്റിക്കാ‍ർ; വീഡിയോ വൈറൽ

മനുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മൾ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങൾ. രണ്ടാമത്തേത് വന്യമൃഗങ്ങൾ. ഇതില്‍ വന്യമൃഗങ്ങളെ പോലെ തന്നെ പ്രശ്നമാണ് തെരുവില്‍ അലഞ്ഞ് തിരുയുന്ന പശുക്കള്‍. എന്നാല്‍ ഇവ പൊതുവെ ശാന്തരായതിനാല്‍ ആക്രമണം കുറവണെന്നതിനാല്‍ ആരും പരാതികളുമായി അങ്ങനെ വരാറില്ലെന്ന് മാത്രം. എന്നാല്‍, തെരുവ് പട്ടികളുടെ സ്ഥിതി അങ്ങനെയല്ല. പട്ടികൾ കടിച്ച് പേ പിടിച്ചുള്ള മരണങ്ങൾ രാജ്യമെമ്പാട് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മരുന്നിന്‍റെ ക്ഷാമം പോലുള്ള പ്രശ്നങ്ങൾ ഒരു വശത്ത്. തെരുവ് പട്ടികളെ നിയന്ത്രിക്കുന്നതിന് തടയിടുന്ന മൃഗ സ്നേഹികൾ മറുവശത്ത്. തുടങ്ങിയ പ്രശ്നങ്ങൾ തന്നെ കാരണം.എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തിയത്. മുംബൈയിലെ ഒരു റെസിഡന്‍ഷ്യന്‍ ബില്‍ഡിംഗിന്‍റെ 17 -ാം നമ്പര്‍ നിലയില്‍ നിന്നും ചാടിയ ഒരു തെരുവ് നായ ചത്തു. പിന്നാലെ ആ തെരുവ് നായയെ പിടിക്കാനായി നിയോഗിക്കപ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് മുഖത്തടിക്കുന്ന റെസിഡന്‍സിയിലെ താമസക്കാരുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...