മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചുവെന്ന് റിപ്പോർട്ട്, നിരവധി പേര്‍ക്കു പരുക്കേറ്റു.ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച്‌ നടക്കുന്നഅമൃത് സ്‌നാനമാണ് അപകടമായി മാറിയത്. അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച്‌ മടങ്ങാന്‍ അഭ്യര്‍ഥിച്ചു.

അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.അപകടത്തെ തുടർന്ന് നിർത്തിവച്ച സ്നാനം പുനരാരംഭിച്ചു.

Leave a Reply

spot_img

Related articles

40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ തീരുമാനം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ്...

13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി

13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ദയാവധം അനുവദിക്കുന്നത്.മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ്...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനം

ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.2024-ല്‍ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ...