ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ. വനിതാ ഉടമസ്ഥതയിലുള്ള ഗോൾഫ് കമ്പനിയായ ‘180 ഗോൾഫാ’ണ് വനിതകൾക്കായുള്ള മത്സരം സംഘടിപ്പിക്കുന്നത്. 13, 20, 27 തീയതികളിൽ ബാംഗ്ലൂർ ഗോൾഫ് ക്ലബിലാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ആദ്യ എഡിഷന് ലഭിച്ച വമ്പൻ പ്രതികരണത്തെ തുടർന്ന്, 90 രജിസ്ട്രേഷനുകളെ 6 ടീമുകളാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത് ടീം ഗോപാലൻ ജയന്റ്‌സ്,ടീം രാമയ്യ റോയൽസ്,ടീം മൊറാഡോ മഹിളാസ്,ടീം രാജ് ഇൻഫ്ര ഗ്രീൻ ലെജൻഡ്സ്,ടീം സുദർശൻ സ്ട്രൈക്കേഴ്സ് എന്നിങ്ങനെയാണ് ടീമുകൾ. ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും ഗോൾഫ് കളിക്കാർ, കൂടാതെ കൊറിയൻ പൗരന്മാരും ഈ ലീഗിന്റെ ഭാഗമാകുന്നുണ്ട്.“ഗോൾഫ് ഇന്ത്യയിൽ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയും, മത്സരാവസരങ്ങൾ സൃഷ്ടിക്കുകയും, അതുവഴി ശക്തമായ ഗോൾഫ് കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന് 180 ഗോൾഫ് സിഇഒ അഞ്ജലി അട്ടാവർ സന്തോഷ് പറഞ്ഞു. താരങ്ങൾക്കു മത്സരിക്കാൻ ഒരു വേദി മാത്രം നൽകാതെ അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഒരുക്കുകയാണെന്ന് ലക്ഷ്യമിടുന്നതെന്നും” അവർ കൂട്ടിച്ചേർത്തു.180 ഗോൾഫ്, സ്ത്രീകൾക്ക് മാത്രമായുള്ള ഗോൾഫ് ക്ലബാണ്. പ്രീമിയം ടൂർണമെന്റുകളും ലീഗുകളും അന്താരാഷ്ട്ര റിട്രീറ്റുകളും സംഘടിപ്പിച്ച്, വനിതാ ഗോൾഫർമാരുടെ ഒരു മികച്ച സമൂഹം വളർത്താ നാണ് ക്ലബ് ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...