ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 19 പേർ പിടിയിലായി

തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 19 പേർ പിടിയിലായി.ഐപി ബിനു ഉള്‍പ്പെടെ ആറുപേർ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഒരാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചപ്പോള്‍ ബാക്കി 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് പാർട്ടി ഓഫീസിന് മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൂടാതെ വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്തെ ലോഡ്ജില്‍ നിന്ന് അമല്‍ എന്ന പ്രതിയെയും പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം ഡിവൈഎഫ്‌ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. വൈകീട്ടോടെയാണ് മുഖ്യപ്രതിയായ ഐ.പി ബിനു സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിന് പുറമേ, സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം സ്കൂബ ടീമും...

കോട്ടയം ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം

കോട്ടയം ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം.ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.തുടർന്ന് മോഷണ...

സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ സർക്കാർ

എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പിലാക്കാൻ ശ്രമിച്ച് പുതുതായി അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ.കേരളത്തിൻ്റെ വടക്കേയറ്റം...

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു

താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു .കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ...