‘5 രൂപ നോട്ട് കിട്ടാനില്ല; അതുകൊണ്ട് ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’; വിചിത്രവാദവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിലായിരുന്നു കടകംപള്ളിയുടെ അസാധാരണ ന്യായീകരണം.ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മറ്റികള്‍ ചാരിറ്റി പ്രവര്‍ത്തനമാണ് ഫലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വരുമാനം രോഗികളില്‍ നിന്നും മറ്റും ഈടാക്കുന്ന തുച്ഛമായ വരുമാനമാണ്. അടുത്തകാലത്ത് ഒപി ടിക്കറ്റിന് അഞ്ചുരൂപ ഈടാക്കാന്‍ തീരുമാനിച്ചതില്‍ വലിയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. ഇപ്പോള്‍ അഞ്ച് രൂപ നോട്ട് കിട്ടാനുണ്ടോ? നമ്മുടെ ആരുടെ എങ്കിലും കൈയില്‍ അഞ്ച് രൂപയുണ്ടോ? അഞ്ച് രൂപ തീരുമാനിച്ചപ്പോള്‍ മിനിമം പത്ത് രൂപയാക്കണമെന്ന് എല്ലാവരും പറഞ്ഞു. കാരണം അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ല. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 10 രൂപ ഒപി ടിക്കറ്റിനായി തീരുമാനിച്ചത്. കോണ്‍ഗ്രസുകാര്‍ വലിയ സമരവുമായി വന്നു. ഇങ്ങനെ സമാഹരിക്കുന്ന ചെറിയ തുക ഉള്‍പ്പെടുന്ന വരുമാനമാണ് യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനത്തിന്റെ ആകെത്തുക – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...