അണ്ടർ ട്വന്റി ലോകകപ്പ്; മൊറോക്കോ ചാമ്പ്യന്മാർ

അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്.12-ാം മിനിറ്റില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ യാസിര്‍ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 29-ാം മിനിറ്റില്‍ ഒത്മാന്‍ മാമയില്‍നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി ഫൈനലിലെ ഗോള്‍ നേട്ടം രണ്ടാക്കി.രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.ജയത്തോടെ, 2009-ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ. അതേസമയം, ശനിയാഴ്ച ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ മൂന്നാംസ്ഥാനം കരസ്ഥമാക്കി.അര്‍ജന്റീനയോട് 1-0ന് തോറ്റതിനെത്തുടര്‍ന്നാണ് കൊളംബിയ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിറങ്ങിയത്. പെനാല്‍റ്റിയില്‍ മൊറോക്കോയോട് തോറ്റാണ് ഫ്രാന്‍സെത്തിയത്.

Leave a Reply

spot_img

Related articles

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...