ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ കണ്ടിയിൽ താഴെയാണ് അപകടമുണ്ടായത്. കോതങ്കോട്ട് പാറമ്മൽ സ്വദേശി അനിലാഷാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അനിലാഷ് വീട്ടിൽ നിന്നും വാനിൽ പുറത്തേക്ക് ഇറങ്ങിയതായിരുന്നു.കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നതായി ശ്രദ്ധയിൽപ്പെട്ടു.ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...