സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടി; മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്

മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടിച്ചതിന്റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സർക്കാരിൻ്റെ താക്കീത്. മലപ്പുറം കളക്ടറേറ്റിൽ രണ്ട് വർഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി.ഈ സംഭവത്തിലാണിപ്പോൾ സർക്കാരിന്റെ താക്കീത് ലഭിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം.സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്. എന്നാൽ, ഒറ്റക്ക് വാഹനം ഓടിച്ചാണ് പെട്ടെന്ന് യോഗത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചാളുകൾ കൈയ്യടിച്ചപ്പോൾ കൂടെ കയ്യടിച്ചു പോയതാണെന്നുമാണ് ഡി.എം.ഒ യുടെ വിശദീകരണം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....