ആവണി ആരോഗ്യവതിയായി വീട്ടിലേക്ക്

അപകടത്തെ തുടർന്ന് ആശുപത്രിക്കിടക്കയിൽ വിവാഹിതയായ ആവണി ആരോഗ്യവതിയായി വീട്ടിലേക്ക്.നവംബർ 21ന് പുലർച്ചെ കുമരകത്തുണ്ടായ അപകടത്തിലാണ് ആവണിക്കു പരിക്കേറ്റത്. നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വിവാഹം നടത്താനുള്ള കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ആശുപത്രി മംഗല്യവേദിയായത്.കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. വിവാഹനാളില്‍ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തെത്തുടർന്നാണ് ആവണി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ലേക്ഷോര് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചാണ് ആവണിയെ യാത്രയാക്കിയത്.

Leave a Reply

spot_img

Related articles

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും...

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

മലയോര മേഖലകൾ സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തീരുമാനം. അവിചാരിതമായി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ എം.എൽ.എ. മാണി സി. കാപ്പൻ,...

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം; വീട് പൂർണമായും തകർന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ്...

മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...