സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്.ഇന്ന് രാവിലെ 10.30ന് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും.കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക.ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേസില്‍ ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....