ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പിടവൂർ സ്വദേശി സജീവ് തെങ്കാശിയിൽ പിടിയിൽ

ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച പിടവൂർ സ്വദേശി സജീവ് തെങ്കാശിയിൽ പിടിയിലായി.ജനുവരി 11നാണ് പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനെത്തിയ യുവാവ് പൊലീസ് ജീപ്പ് ഇടിച്ചു തകർത്തത്. സംഭവത്തിൽ 3 ഉദ്യോഗസ്‌ഥർക്കു പരുക്കേറ്റിരുന്നു. തെങ്കാശിയിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ സജീവനെ പത്തനാപുരം പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.

പിതൃസഹോദര പുത്രനായ ക്ഷേത്രം പ്രസിഡൻ്റ് ഉണ്ണിയുമായി (കിള്ളു) കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സജീവ് തന്റെ ജീപ്പിൽ നായയുമായി ക്ഷേത്രത്തിൽ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഉണ്ണിയുമായി തർക്കം ഉണ്ടായതോടെ അവിടെ ഉണ്ടായിരുന്നവരും പൊലീസും ചേർന്ന് സജീവിനെ മടക്കി അയച്ചു.
എന്നാൽ, കുറച്ചു കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി. സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഉണ്ണിയുടെ 2 വാഹനങ്ങൾ തകർത്ത സജീവ്, തന്റെ ജീപ്പ് എടുത്തു പോകാൻ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ജീപ്പുമായി പോകാൻ മറ്റു വഴിയില്ലായിരുന്ന സജീവ്, തന്റെ ജീപ്പ് ഓടിച്ച് പൊലീസ് ജീപ്പിൽ ഇടിക്കുകയും പിന്നിലേക്കു തള്ളി മാറ്റുകയുമായിരുന്നു. പൊലീസ് ജീപ്പിൻ്റെ ഒരു വശം പൂർണമായി തകർന്നു. വാഹനവുമായി കടന്ന സജീവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും,...