എകെജി സെന്ററിന് വേണ്ടി സർവകലാശാല ഭൂമി കൈയ്യെറിയത്  റദ്ദാക്കണമെന്ന ഹർജ്ജി:സർക്കാരിനോട് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

എകെജി സെന്ററിന് വേണ്ടി സർവകലാശാല ഭൂമി കൈയ്യെറിയത്  റദ്ദാക്കണമെന്ന ഹർജ്ജി:സർക്കാരിനോട് ഭൂമി സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കേരള സർവകലാശാല   മുൻ ജോയിന്റ് രജിസ്ട്രാറും മുൻ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ ആണ് ഹർജിക്കാരൻ.പൊതു താൽപ്പര്യ ഹർജി എന്ന നിലയിൽ കേസ്  ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ജസ്റ്റിസ്‌ ശ്യാകുമാർ ഉൾപ്പടെയുള്ള ബെഞ്ചാണ് പരിഗണിച്ചത്. സത്യവാങ്മൂലം നൽകാൻ സർക്കാരിന്  മൂന്നാഴ്ച്ച സമയം അനുവദിച്ചു.കേരള സർവ്വകലാശാലയുടെ 40 സെന്റ് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് റദ്ദാക്കണ മെന്ന് ആവശ്യപ്പെട്ടാണ് ഹർജി.തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ  സ്ഥിതിചെയ്യുന്ന സർവകലാശാല ഭൂമിയിലെ 15 സെന്റ് ഭൂമി 1977-ലെ ഒരു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി. മെമ്മോറിയൽ  സെന്ററിന് കൈമാറിയതായുള്ള അവകാശവാദമാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

ഹർജിക്കാരന്റെ വാദമനുസരിച്ച്, പ്രസ്തുത സർക്കാർ ഉത്തരവ് പ്രകാരം ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ്, ജില്ലാ കളക്ടറേറ്റ്,കേരള സർവ്വകലാശാല, തിരുവനന്തപുരം കോർപറേഷൻ, തുടങ്ങിയ സ്ഥാപനങ്ങളിൽ   ലഭ്യമല്ല. കൂടാതെ ആ സ്ഥാപനം സർവകലാശാല അംഗീകരിച്ച ഗവേഷണ സ്ഥാപനമല്ലെന്നും, ഭൂമി ഗവേഷണ ആവശ്യങ്ങൾക്ക് പകരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.ഭൂമി നാളിത് വരെ akg centre ന് പതിച്ചു നൽകുകയോ, തണ്ടപ്പേരു പിടിക്കുകയോ കരം അടയ്ക്കുകയോ ചെയ്യാത്ത പുറമ്പോക്ക് ഭൂമി യാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.അനുവദിച്ച 15 സെന്റിനേക്കാൾ  കൂടുതലായ  40 സെന്റ് പുറമ്പോക്ക് ഭൂമികൂടി ഉൾപ്പെടെ, അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നും, യാതൊരു നിയമാനുസൃത അനുമതിയും ഇല്ലാതെ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

പലവട്ടം നൽകിയ അപേക്ഷകളും വിവരാവകാശ നിയമപ്രകാരമുള്ള രേഖകളും ഉണ്ടായിട്ടും, ബന്ധപ്പെട്ട അധികാരികൾഅധിക ഭൂമി തിരിച്ചെടുക്കുന്നതിനോ അനധികൃത കയ്യേറ്റം നീക്കുന്നതിനോ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ, ഭൂമി കൈമാറ്റം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നും, കേരള സർവകലാശാല ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിച്ചതായും, പൊതുസമ്പത്ത് സംരക്ഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ ബാധകമാണെന്നും ഭൂമി അനധികൃതമായി അവകാ ശപെടുത്തിയിരിക്കുന്നവരെ സെന്ററിൽ നിന്നും ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം അഡ്വ: നിഷ ജോർജ്, അഡ്വ: അക്ഷര രാജു എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും,...