ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടന്നത്. സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിൻ്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് മന്ത്രി ശിവൻകുട്ടി ഇങ്ങനെ പ്രതികരിച്ചത്.പോറ്റി സോണിയയുടെ വീട്ടിൽ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. പോറ്റിയെ കേറ്റിയെ എന്ന് പ്രതിപക്ഷ സഭയിൽ പാടിയപ്പോൾ ‘സ്വർണം കട്ടത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പ’ എന്ന് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു.

Leave a Reply

spot_img

Related articles

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും,...