എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു

ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ഗായിക കെഎസ് ചിത്രയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വേദനയും ദുഃഖവും മറികടക്കാൻ ജാനകി അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു. ഇന്ന് രാവിലെ മുരളിയേട്ടന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകനാണ്. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടമായത്. ഈ വേദനയും ദുഃഖവും അതിജീവിക്കാൻ അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു.

Leave a Reply

spot_img

Related articles

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ് അനുവദിച്ച്‌ ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000...

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം; ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം .ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല.21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക്...

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ; ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ.മേയർ ഒ സദാശിവൻ്റെ നേതൃത്വത്തിൽ ജനഗണമന ആലപിച്ച സമയത്ത് തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചു.ദേശീയഗാനത്തെയും വന്ദേമാതരത്തെയും...

മാതാപിതാക്കളുമായി സ്ഥിരം വഴക്ക്, കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു; നെടുങ്കണ്ടം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു...