മലമ്പുഴയില്‍ വി.എസ്.ന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യു.ഡി.എഫ് നീക്കം

ഇടതുകോട്ടയായ മലമ്പുഴയില്‍ നിർണ്ണായക നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു.സി.പി.എം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അണിയറ നീക്കം. യു.ഡി.എഫ് സ്വതന്ത്രനായി സുരേഷ് കളത്തിലിറങ്ങുന്നതോടെ ജില്ലയിലെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സുരേഷ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് സൂചന. പാലക്കാട്ടും സുരേഷിനെ പരിഗണിച്ചേക്കും.

വി.എസ്. അച്യൂതാനന്ദന്റെ നിഴലായി നടന്നിരുന്ന സുരേഷിനെ മലമ്പുഴയില്‍ രംഗത്തിറക്കുന്നതിലൂടെ വി.എസ് അനുകൂലികളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പിക്കാമെന്ന് യു.ഡി.എഫ് കരുതുന്നു. വര്‍ഷങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്ന മലമ്പുഴയില്‍ ബി.ജെ.പിക്കും ശക്തമായ സ്വാധീനമുണ്ട്.
വി.എസ്. അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് സുരേഷിനെ സി.പി.എം പുറത്താക്കിയത്

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...