31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്ക് അംഗീകാരം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്‌ക്കാണ്‌ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ സമിതി യോഗം അംഗീകാരം.രാഷ്‌ട്രീയ സാഹചര്യം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഈ 31 പേരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാലക്കാട്‌ അടക്കമുള്ള മൂന്ന്‌ സിറ്റിങ്‌ സീറ്റുകളില്‍ പുതിയ സ്‌ഥാനാര്‍ഥിയെ പരിഗണിക്കും. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്‌ ഉള്‍പ്പെടെയുള്ള ചില എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്‌സഭാ അംഗങ്ങളെ നിലവില്‍ നിയമസഭയിലേക്ക്‌ പരിഗണിക്കേണ്ടതില്ലെന്നാണ്‌ ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
വീണ്ടും മത്സരിക്കുന്ന സിറ്റിങ്‌ എം.എല്‍.എമാര്‍

പേരാവൂര്‍- സണ്ണി ജോസഫ്‌, ഇരിക്കൂര്‍- സജീവ്‌ ജോസഫ്‌, സുല്‍ത്താന്‍ ബത്തേരി- ഐ.സി. ബാലകൃഷ്‌ണന്‍, കല്‍പ്പറ്റ- ടി. സിദ്ദിഖ്‌, വണ്ടൂര്‍- എ.പി. അനില്‍കുമാര്‍, നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്‌, ചാലക്കുടി- സനീഷ്‌ കുമാര്‍ ജോസഫ്‌, അങ്കമാലി- റോജി എം. ജോണ്‍, ആലുവ- അന്‍വര്‍ സാദത്ത്‌, പറവൂര്‍- വി.ഡി. സതീശന്‍, എറണാകുളം- ടി.ജെ. വിനോദ്‌, തൃക്കാക്കര- ഉമ തോമസ്‌, മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍, ഹരിപ്പാട്‌- രമേശ്‌ ചെന്നിത്തല, കരുനാഗപ്പള്ളി- സി.ആര്‍. മഹേഷ്‌, കുണ്ടറ- പി.സി. വിഷ്‌ണുനാഥ്‌, കോവളം- എം. വിന്‍സെന്റ്‌
ധാരണയായ മറ്റു മണ്‌ഡലങ്ങള്‍

വട്ടിയൂര്‍ക്കാവ്‌: കെ. മുരളീധരന്‍, കുന്നത്തുനാട്‌: വി.പി. സജീന്ദ്രന്‍, മണലൂര്‍: ടി.എന്‍. പ്രതാപന്‍, കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്‌, കൊട്ടാരക്കര: ഐഷ പോറ്റി, പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല, തൃത്താല: വി.ടി. ബല്‍റാം, പൊന്നാനി: കെ. നൗഷാദലി,
കൊയിലാണ്ടി: കെ. പ്രവീണ്‍കുമാര്‍, നാദാപുരം: കെ.എം. അഭിജിത്ത്‌, കോഴിക്കോട്‌ നോര്‍ത്ത്‌: കെ. ജയന്ത്‌, എലത്തൂര്‍: വിദ്യ ബാലകൃഷ്‌ണന്‍.രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്), കെ. ബാബു (തൃപ്പൂണിത്തുറ), എല്‍ദോസ്‌ കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നീ സിറ്റിങ്‌ എം.എല്‍.എമാർ പട്ടികയിലില്ല. ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന്‌ കെ. ബാബു നേതൃത്വത്തെ അറിയിച്ചിരുന്നു.നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ്‌ കമ്മിറ്റി പരിശോധിച്ച ശേഷമേ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...