പാലാ നിയോജക മണ്ഡലം ഇത്തവണ ജോസ് കെ മാണിക്ക് വിജയം സമ്മാനിക്കും.

പയസ് കുര്യൻ

പാലാ നിയോജക മണ്ഡലം ഇത്തവണ ജോസ് കെ മാണിക്ക് വിജയം സമ്മാനിക്കും. തെരഞ്ഞെടുപ്പ് വേദിയിൽ സ്ഥാനാർത്ഥികൾ അണിനിരന്നതോടെ തെളിയുന്ന ചിത്രം ജോസ് കെ മാണിക്കും എൽഡിഎഫിനും അനുകൂലമാണ്. ഇനിയൊരു അബദ്ധം പറ്റരുതെന്നാണ് നിയോജകമണ്ഡലത്തിലെ പൊതുവികാരം.

1965 മുതൽ 2019 വരെയുള്ള കാലം, പാലാക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിന്റെ എംഎൽഎ മാണിസാറായിരുന്നു. അക്കാലത്ത് പാലാക്കാർക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല. കേരളത്തിലെ മറ്റു മണ്ഡലങ്ങളെ അസൂയപ്പെടുത്തുന്ന വികസനമാണ് മാണി സാറിന്റെ കാലത്ത് പാലാ കൈവരിച്ചത്. പാലക്കാർക്ക് എല്ലാ ആവശ്യങ്ങളിലും മാണിസാർ എപ്പോഴും കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആറേഴു വർഷമായി പാലായുടെ പ്രതാപം നഷ്ടപ്പെട്ടു. വികസനം പഴങ്കഥയായി. മാണി സാറിന്റെ കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ പോലും തുടരാനോ പൂർത്തിയാക്കാനോ ഇക്കാലയളവിൽ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിഞ്ഞില്ല. നിയമസഭയിൽ ഇപ്പോൾ പാലായുടെ ശബ്ദം മുഴങ്ങുന്നില്ല.

കർഷകർക്ക് വേണ്ടി, അധ്വാനിക്കുന്നവർക്ക് വേണ്ടി, മലയോര ജനതയ്ക്ക് വേണ്ടി, പാലായ്ക്കുവേണ്ടി ഉയർന്നിരുന്ന ആ ശബ്ദത്തിന് നിയമസഭയിൽ തുടർച്ചയുണ്ടായില്ല. ആബ്സൻസുകൊണ്ടും നിശബ്ദത കോണ്ടുമാണ് ഇപ്പോൾ പാലാ ശ്രദ്ധിക്കപ്പെടുന്നത്. ഈ അവസ്ഥ മാറിയേ പറ്റൂ എന്ന ചിന്ത പാലായുടെ പൊതുവികാരം ആയിരിക്കുന്നു. പാലായുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഈ നിയോജകമണ്ഡലത്തിലെ വോട്ടർമാർ.

ജനപ്രതിനിധി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും മികച്ച ട്രാക്ക് റിക്കാർഡ് ഉള്ള ജോസ് കെ മാണി തെറ്റിദ്ധരിക്കപ്പെട്ടു. എതിരാളികളുടെ നിരന്തരമായ കുപ്രചരണങ്ങളും പിആർ വർക്കും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ തെറ്റിദ്ധാരണ, പാലായിലെ വോട്ടോമാർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.

കേന്ദ്ര ഭരണകക്ഷിയായിരുന്ന കോൺഗ്രസിന്റെ
കേരളത്തിൽ നിന്നുള്ള മറ്റൊരു പാർലമെൻറ് അംഗത്തിനു പോലും കൈവരിക്കാൻ കഴിയാത്ത മികച്ച വികസന നേട്ടങ്ങൾ പാലായ്ക്കും കേരളത്തിനുമായി നേടിയെടുക്കാൻ കഴിഞ്ഞ ജനപ്രതിനിധിയാണ് ജോസ് കെ മാണി. പാർലമെൻറിലെ കേരളാ കോൺഗ്രസ്എമ്മിന്റ ഏക പ്രതിനിധിയായിട്ടും ജനകീയ ആവശ്യങ്ങൾ സഭയിൽ നിരന്തരം ഉന്നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ജോസ് കെ മാണിയുടെ നിരന്തരമായ പരിശ്രമ ഫലമാണ് ട്രിപ്പിൾ ഐടി, സയൻസ് സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ മുതലായ സ്ഥാപനങ്ങൾ. പാലാ താലൂക്ക് ആശുപത്രിയിലെ രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബ്, ക്യാൻസർ ചികിത്സയ്ക്കായി ആരംഭിക്കുന്ന പ്രത്യേക വിഭാഗം, വലവൂരിൽ ആരംഭിക്കുന്ന ഇൻഫോസിറ്റി മുതലായവയെല്ലാം ജോസ് കെ മാണി എന്ന ജനകീയ നേതാവിന്റെ കാഴ്ചപ്പാടിന്റെയും പ്രവർത്തന മികവിന്റെയും അടയാളങ്ങളാണ്.

ജനകീയ വിഷയങ്ങൾ ഏറ്റെടുന്നതിലും, പരിഹാരത്തിനായുള്ള നിരന്തര പോരാട്ടത്തിലും മാണി സാറിന്റെ യഥാർത്ഥ പിൻഗാമി തന്നെയാണ് ജോസ് കെ മാണി. ബഫർ സോൺ വിഷയം, വനസംരക്ഷണ നിയമ ഭേദഗതി, വന്യജീവി ആക്രമണ വിഷയം, തെരുവുനായ പ്രശ്നം, കടലവകാശ നിയമം, റബ്ബറിന്റെ താങ്ങുവില വിഷയം, ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാർക്ക് നേരെ നടന്ന അക്രമണങ്ങളിൽ ഉള്ള ഇടപെടൽ അധ്യാപക നിയമന വിഷയം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സജീവമായി, നിരന്തരമായി ഇടപെട്ട മറ്റൊരു രാഷ്ട്രീയ നേതാവ് കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രതിപക്ഷത്ത് പോലുമില്ലെന്നോർക്കണം.

പാലായുടെ വികസന ആവശ്യങ്ങളും, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും യാഥാർത്ഥ്യമാക്കുവാൻ ജോസ് കെ മാണിയെ പോലെ നിരന്തരമായി പ്രവർത്തിക്കുന്ന ഭിവനാ സമ്പന്നനായ ദീർഘവീക്ഷണമുള്ള ഒരു നേതാവ് നമ്മുടെ പ്രതിനിധി ആകണം.
അതിവേഗം മുന്നേറുന്ന ലോകത്തിൽ നഷ്ടപ്പെടുന്ന ഓരോ ദിവസവും വിലപ്പെട്ടതാണ്. നമുക്ക് ഇനിയും പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കാൻ ആവില്ല. പരാജയപ്പെട്ട പരീക്ഷണങ്ങൾ ആവർത്തിക്കാനും കഴിയില്ല.
പാലായുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ, വികസന വഴിയിൽ പാലായുടെ തേരു തെളിക്കാൻ ജോസ് കെ മാണി ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...