പേരാമ്പ്രയിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് എം.എ റസാഖ് മാസ്റ്റർ

പേരാമ്പ്രയിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ .സിപിഎം പേരാമ്പ്രയിൽ വർഗീയ പ്രചരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയയും ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രചരണ ശൈലി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി രാമകൃഷ്ണൻ പ്രതികരിച്ചു. വിഭാഗീയ പ്രചരണങ്ങൾക്ക് കൊണ്ട് വിവാദമായ പേരാമ്പ്രയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് ആരോപിക്കുകയാണ് കോഴിക്കോട് ലീഗ് നേതൃത്വം. എൽഡിഎഫിന്റെ പ്രചരണ രീതിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാർഥിക്കും പരാതിയുണ്ട്.

അതേസമയം എൽഡിഎഫിന്റെ ഭാഗത്തു നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടില്ലെന്ന് ടി.പി രാമകൃഷ്‌ണൻ പറയുന്നു. യുഡിഎഫ് വിഭാഗീയ പ്രചരണം നടത്തിയെന്ന് ആരോപണവും ടി.പി പരോക്ഷമായി ഉന്നയിക്കുന്നു. വിഭാഗീയ പ്രചരണങ്ങൾ ഏശുകയും ബിജെപി വോട്ടുകൾ എൽഡിഎഫിലേക്ക് മാറുകയും ചെയ്‌തതിട്ടുണ്ടെങ്കിൽ പേരാമ്പ്രയിൽ വിജയിച്ച് കയറാനാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്തായാലും പ്രവചനാതീതമായി പേരാമ്പ്ര മാറി എന്നാണ് രണ്ട് മുന്നണികളും പറയുന്നത്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....