കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവം

യുഡിഎഫ് 102 സീറ്റില്‍ വിജയിച്ചതിനു പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നോ നാളെയോ കോൺഗ്രസ് എംഎല്‍എമാരുമായി ചർച്ച നടത്തും.മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി കോണ്ഗ്രസ് എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്കു കാണും.

തുടർന്നു ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തും. ഇതിനു ശേഷം ഹൈക്കമാൻഡിന് റിപ്പോർട്ട് നല്‍കും. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ച നടത്തി മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കും.മൂന്നുപേർക്കും വേണ്ടി പിടിവലി സജീവമായി തുടർന്നാൽ പൊതു സമ്മതൻ എന്ന നിലയിൽ മറ്റൊരാളെ പരിഗണിക്കാനും നേതൃത്വം തയ്യാറായേക്കും . അങ്ങനെ വന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണനാവും സാധ്യത തെളിയുക.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...