വി.ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ.ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു.’തെരഞ്ഞെടുപ്പ് വിജയകരമാക്കിയ നേതാക്കളുണ്ട്, അവരെ തന്നെ മുഖ്യമന്ത്രിയാക്കണം. മന്ത്രിസഭയില്‍ ലത്തീന്‍ പ്രാതിനിധ്യം വേണം.വിഴിഞ്ഞത്ത് എടുത്ത 38 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പിതാക്കന്മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ല’, യൂജിന്‍ പെരേര പറഞ്ഞു.സിപിഐഎമ്മിന് അവരുടെ കോട്ടകളില്‍ വിള്ളല്‍ സംഭവിച്ചെന്നും പാര്‍ട്ടി തിരുത്തണമെന്നും യൂജിന്‍ പെരേര പറഞ്ഞു.ആത്മാര്‍ത്ഥതയോടെ പാര്‍ട്ടി പുന പരിശോധിക്കണമെന്നും വേണ്ട രംഗങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശൻ കേരള മുഖ്യമന്ത്രിയാകണമെന്ന് കെപിഎംഎസ്

സതീശൻ്റെ ഉറച്ച നിലപാടാണ് പിന്തുണക്ക് കാരണം.മുഖ്യമന്ത്രി പദത്തിനൊപ്പം പിന്നോക്ക വകുപ്പ് കൂടി ഏറ്റെടുക്കണം, നിലപടുകൾ ശരിയായത് കൊണ്ടും അത് കേരള ജനതക്ക് ഗുണം ചെയ്യുമെന്നുമുള്ളത് കൊണ്ടാണ് സതീശൻ വരണമെന്ന് പറയാൻ കാരണമെന്നും കൈരളി പുലയർ മഹാസഭാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...