കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്.ബെന്നി ബെഹനാൻ ആയിരിക്കും പുതിയ കെ പി സി സി അധ്യക്ഷൻ.ഇതുസംബന്ധിച്ച തീരുമാനം വൈകുന്നേരത്തോടുകൂടി ഉണ്ടാകും.നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനം ഒഴിയുകയും അദ്ദേഹം സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്യും എന്നാണ് റിപ്പോർട്ട്.

എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും മുൻ യുഡിഎഫ് കൺവീനറുമായിരുന്നു ബെന്നി ബെഹനാൻ. ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്.കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നതിൽ ബെന്നി ബെഹനാന്റെ നിലപാട് നിർണ്ണായകമായിരുന്നു.കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് പ്രവേശിക്കും.അദ്ദേഹത്തിന് ആഭ്യന്തരം, ധനകാര്യം, അല്ലെങ്കിൽ റവന്യൂ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്ന് ലഭിക്കാനാണ് സാധ്യത.

കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന നേതാവായതിനാൽ അദ്ദേഹത്തിന് അർഹമായ പ്രാധാന്യമുള്ള വകുപ്പുകൾ തന്നെ നൽകാനാണ് പാർട്ടി നീക്കം.തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.ഇത് സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം വരുമെന്നുമാണ് ലഭിക്കുന്ന വിവരം.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത.കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നു...

ചെങ്ങന്നൂർ UDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും വി.ഡി സതീശന്റെ ഫ്ലക്സ് ബാനർ; എതിർപ്പുമായി ചെന്നിത്തല, വേണുഗോപാൽ വിഭാഗം

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും സതീശന്റെ ഫ്ലക്സ് ബാനർ. ശക്തമായ എതിർപ്പുമായി കെ.സി, ആർ.സി വിഭാഗങ്ങൾ.എം.സി റോഡിൽ ചെങ്ങന്നൂർ വടക്കനേത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തെരഞ്ഞെടുപ്പ്...

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകർ ആണ് തെരുവിൽ...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും....