സംസ്ഥാന നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി മെയ് 11 മുതൽ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉൽപ്പന്നങ്ങൾ 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് സപ്ലൈകോ ലഭ്യമാക്കുന്നു.വനിതാ നേത്യത്വത്തെ ആദരിക്കുന്നതോടൊപ്പം, സ്ത്രീകൾ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തിക്കാട്ടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് മെയ് 21 വരെ നൽകുക.

