കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി.സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്.യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നത്.ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ചെയ്യേണ്ട ഈ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ട്.

ടിക്കറ്റ് ലഭിക്കുബോൾ ഇത് ഉചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.സൗജന്യ യാത്രാപദ്ധതി നിലവിൽവരുമ്പോൾ എത്രരൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാൻ കൂടിയാണ് പരിഷ്‌ക്കാരം.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...