ചെങ്ങന്നൂർ UDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും വി.ഡി സതീശന്റെ ഫ്ലക്സ് ബാനർ; എതിർപ്പുമായി ചെന്നിത്തല, വേണുഗോപാൽ വിഭാഗം

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും സതീശന്റെ ഫ്ലക്സ് ബാനർ. ശക്തമായ എതിർപ്പുമായി കെ.സി, ആർ.സി വിഭാഗങ്ങൾ.എം.സി റോഡിൽ ചെങ്ങന്നൂർ വടക്കനേത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഫ്ലക്സ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ടീം യുഡിഎഫ് എന്നുപറഞ്ഞ് ജനങ്ങളുടെ മുന്നിൽ വോട്ട് ചോദിച്ച കോൺഗ്രസിന് ഇത് അപമാനമാണെന്ന് കെ.സി, ആർ.സി വിഭാഗം പറയുന്നു.

തെരഞ്ഞെടുപ്പു കാലത്ത് വൺമാൻഷോ മാത്രമാണ് സതീശൻ നടത്തിയതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ സാമ്പത്തിക ചെലവുകളെക്കുറിച്ചും ഒന്നും തന്നെ സതീശൻ അന്വേഷിക്കുക പോലും ചെയ്തിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിനായി ചെയ്തുകൊടുത്തത് കെ.സി വേണുഗോപാലാണെന്നും പറയുന്നു.എന്തായാലും കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപം വോട്ടുകൾ നൽകി വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവർ പറയുന്നു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത.കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നു...

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകർ ആണ് തെരുവിൽ...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും....

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു.മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു.വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി...