ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു . . അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതചുഴി നിലനിൽക്കുന്നു.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുന്നു.2026 മേയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത . അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

14/05/2026 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

15/05/2026 : മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

spot_img

Related articles

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...

തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട് .തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി...

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...